വനിതാ റിപ്പോര്‍ട്ടര്‍മാരെ ശ​ബ​രി​മ​ല​യി​ലേ​ക്ക് അയയ്ക്കരുതെന്ന് ഹിന്ദു സംഘടന

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് യുവതികളായ മാധ്യമപ്രവര്‍ത്തകരെ അയയ്ക്കരുതെന്ന് ഹിന്ദു സംഘടനകളുടെ മുന്നറിയിപ്പ്. ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ ശബരിമല കര്‍മ സമിതിയാണ് പത്രങ്ങളുടെയും ചാനലുകളുടെയും എഡിറ്റര്‍മാര്‍ക്ക് കത്തയച്ചിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്, ഹിന്ദു ഐക്യവോദി എന്നിവരുള്‍പ്പെട്ടതാണു കൂട്ടായ്മ.

യുവതികളായ മാധ്യമപ്രവര്‍ത്തകളെ ശബരിമലയിലേക്ക് അയച്ചാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്നാണ് ഞായറാഴ്ച അയച്ച കത്തിലെ മുന്നറിയിപ്പ്. വിശ്വാസികളെ പിന്തുണയ്ക്കുന്നതും എതിര്‍ക്കുന്നതും മാധ്യമങ്ങളുടെ അവകാശമാണെന്നും ശബരിമല വിഷയത്തില്‍ മാധ്യമങ്ങള്‍ ഒരു നിലപാടും സ്വീകരിക്കില്ലെന്നാണു കരുതുന്നതെന്നും കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *