ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ വിഴുങ്ങുന്ന അനാക്കോണ്ടയാണെന്നാണ് ആന്ധ്രാപ്രദേശ് ധനമന്ത്രി യാനമാല രാമകൃഷ്ണുഡു. സിബിഐ, ആര്‍ബിഐ എന്നീ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാമര്‍ശം.
സിബിഐ, ആര്‍ബിഐ മറ്റു സ്ഥാപനങ്ങള്‍ എന്നിവയെ എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴുങ്ങുകയാണ്. അദ്ദേഹത്തിന് എങ്ങനെയാണു രക്ഷകനാകാന്‍ കഴിയുന്നത്- രാമകൃഷ്ണുഡു പറഞ്ഞു.
ബിജെപിയുമായി സഖ്യമുണ്ടാക്കിയ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജന സേന തുടങ്ങിയ കക്ഷികള്‍ക്ക് അധികാരം മാത്രമാണ് ലക്ഷ്യമെന്നും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ ഈ പാര്‍ട്ടികള്‍ കൂട്ടുനില്‍ക്കുകയാണെന്നും രാമകൃഷ്ണുഡു കുറ്റപ്പെടുത്തി.
