കലാപശ്രമത്തിനു ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപിയുടെ രാഷ്ട്രീയ നെറികേട് ജനങ്ങള്‍ക്ക് ബോധ്യമായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ വര്‍ഗീയ കലാപം അഴിച്ചുവിട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയ അജന്‍ഡയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

ശ്രീധരന്‍ പിള്ളയുടേത് സുപ്രീംകോടതിയോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *