ഐഎസ്‌എല്‍; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ്‌സിയെ നേരിടും

കൊച്ചി: ഐഎസ്‌എല്‍ അഞ്ചാം സീസണില്‍ ബംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുളള ആദ്യ മത്സരം ഇന്ന് നടക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം.

മികുവും ഛേത്രിയും മുന്നില്‍ നിന്ന് നയിക്കുന്ന ബെംഗലുരു എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും കരുത്തരായ ടീമാണ്. ഇന്നലെ ആദ്യ ജയം തേടി ജംഷഡ്പൂരിനെ നേരിട്ട ഡല്‍ഹി ഡൈനാമോസിന്റെ പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും നിശ്ചിത സമയത്ത് രണ്ട് ഗോളുകള്‍ വീതം നേടി. ജംഷഡ്പൂര്‍ സ്റ്റാന്റിങില്‍ ഒന്നാമതെത്തി.

39-ാം മിനിറ്റില്‍ സെര്‍ജിയോ സിഡോഞ്ച ജംഷഡ്പുരിനു ലീഡ് നല്‍കി. എന്നാല്‍ രണ്ടാം പകുതിയില്‍ ലാലിയാന്‍സുവാല (55), അഡ്രിയ കാര്‍മോന (58) എന്നിവരുടെ ഗോളില്‍ ഡല്‍ഹി ലീഡെഡുത്തു. ജയിച്ചെന്ന് കരുതിയ ഡല്‍ഹിക്ക് 77ാം മിനിറ്റില്‍ ടിരിയുടെ ഗോള്‍ തിരിച്ചടിയാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *