തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ: പി എസ് ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തന്മാരൊടൊപ്പമാണ് എന്നു പറഞ്ഞ് ബി.ജെ.പി ജനങ്ങളെ കബളിപ്പിക്കുകയാണ്. അവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിഷയത്തില്‍ ബി.ജെ.പി നിലപാട് ശരിയല്ലെന്നും സംശായാസ്പദമാണെന്നും കോണ്‍ഗ്രസാണ് ആദ്യം പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. ശ്രീധരന്‍പിള്ള നീലത്തില്‍ വീണ കുറുക്കനാണെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു
