ലോകാവസാനം വരെ ‘രാമക്ഷേത്രം തട്ടിപ്പ്’ തുടരുമെന്ന് മന്ത്രി എം എം മണി

തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം പണിതേ ഒക്കൂ എന്നാണ് ആര്‍ എസ് എസ് നേതാക്കള്‍ പറയുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതിനെ തുടര്‍ന്നുള്ള തട്ടിപ്പ് ആണ് ഇവര്‍ ഇപ്പോള്‍ നടത്തുന്നതെന്ന് മന്ത്രി എം എം മണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിമര്‍ശനം. ലോകാവസാനം വരെ ഈ തട്ടിപ്പ് തുടരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

അയോദ്ധ്യയി‍ല്‍ ഇക്കാലമത്രയും രാമക്ഷേത്രം പണിതില്ല, ഇനി ക്ഷമിക്കാന്‍‍ വയ്യ, ഇപ്പോള്‍ത്തന്നെ പണിതേ ഒക്കൂ എന്നാണ് ആര്‍‍.എസ്.എസ്. നേതാക്കള്‍‍ പറയുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതിനെത്തുടര്‍ന്നുള്ള ‘രാമക്ഷേത്രം തട്ടിപ്പ്’ ആണ് ഇവരിപ്പോള്‍‍ നടത്തുന്നത്. ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്ബോഴും രാമക്ഷേത്ര നിര്‍മ്മാണം ഉയര്‍ത്തിക്കൊണ്ടു വരും. ലോകാവസാനം വരെ ഈ തട്ടിപ്പ് തുടരും.

Leave a Reply

Your email address will not be published. Required fields are marked *