”അദ്ദേഹത്തിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന‌് പാര്‍ട്ടി തീരുമാനിക്കും” – എന്‍ഡിഎ ഉപാധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖരനെതിരെ ശ്രീധരന്‍പിള്ള

തിരുവനന്തപുരം:  ശബരിമല വിഷയത്തിലെ ബിജെപിയുടെ ഗൂഢാലോചന പുറത്തായതോടെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ പഴിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരന്‍പിള്ള. വാര്‍ത്ത നല്‍കിയ ചാനലിലെ ബിജെപി എംപിയുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന്‌ പാര്‍ടി തീരുമാനിക്കുമെന്ന്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചെയര്‍മാനും ബിജെപി എംപിയുമായ രാജീവ്‌ ചന്ദ്രശേഖരനെ ലക്ഷ്യംവെച്ച്‌ ശ്രീധരന്‍പിള്ള പറഞ്ഞു.

മാധ്യമങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിന്റെ ഫ്രാക്ഷനില്‍പെട്ടവരാണ‌് ഈ വിവാദമുണ്ടാക്കുന്നത്‌. എന്തോ കണ്ടുപിടിച്ചു എന്ന രീതിയിലാണ‌് ഒരു ചാനല്‍ എക‌്സ‌്ക്ലൂസീവ‌് നല്‍കിയത‌്. ആ ചാനലില്‍ ബിജെപിക്ക‌് ഒരു എംപിയുണ്ട‌്. അദ്ദേഹത്തിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന‌് പാര്‍ട്ടി തീരുമാനിക്കും- ശ്രീധരന്‍പിള്ള പറഞ്ഞു.

കര്‍ണാടകത്തില്‍ നിന്നുള്ള എംപിയായ രാജീവ്‌ ചന്ദ്രശേഖരന്‍ കേന്ദ്ര നേതൃത്വത്തിന്‌ പ്രിയങ്കരനാണ്‌. അടുത്തിടെ കേരളത്തിലെ എന്‍ഡിഎ ഉപാധ്യക്ഷനായും രാജീവ്‌ ചന്ദ്രശേഖരനെ നിയോഗിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ സംസ്ഥാന ബിജെപി നേതൃത്വം രാജീവ്‌ ചന്ദ്രശേഖരനെതിരെ രംഗത്തുവന്നിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *