വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുവാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുവാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്നാല്‍, ശബരിമലയില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ശബരിമലയില്‍ ദുരന്ത പൂര്‍ണമായ അന്തരീക്ഷമാണെന്നും ശബരിമലയിലെത്തിയവര്‍ക്ക് മുറികളും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടെന്നും സമാധനത്തോടെ ദര്‍ശനം നടത്താന്‍ വിശ്വാസികള്‍ക്ക് സാധിച്ചില്ലെന്നും വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടുവെന്നും ശബരിമലയിലെ കടന്നുകയറ്റത്തില്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു.

അതേസമയം,ശബരിമലയില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്ന് ദേവസ്വംബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ് പറഞ്ഞിരുന്നു. ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടി കയറിയ സംഭവത്തില്‍ പ്രതികരിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആചാര ലംഘനമുണ്ടായാല്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *