തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കെ.എസ്.യു വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കെ.പി.സി.സിയിലും പൊലീസിലും പരാതി. പ്രാദേശിക നേതാവ് കെ.ജെ. യദുകൃഷ്ണനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നല്കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ പരാതിയില്‍ യദുകൃഷ്ണനെതിരെ പൊലീസ് പോക്സോ നിയമങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. പരാതിയില്‍ കെ.പി.സി.സി നടപടിയെടുക്കാത്തത് പാര്‍ട്ടിയില്‍ ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.
തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നാണ് ആരോപണം. തുടര്‍ന്നാണ് പെണ്‍കുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
