സൗദിയിലെ ആദ്യത്തെ മുഴുനീള രാത്രികാല ട്രെയിന്‍ ഗതാഗത പദ്ധതി; ഉത്ഘാടനം ഇന്ന്

റിയാദ്​: സൗദി ഗതാഗതരംഗത്തെ സ്വപ്​ന പദ്ധതികളിലൊന്നായ വടക്കന്‍ റെയില്‍വേയുടെ മൂന്നാം ഘട്ടത്തി​​െന്‍റ ഉദ്​ഘാടനം ബുധനാഴ്​ച​. റിയാദ്​ അല്‍ജൗഫ്​ ​ പാതയില്‍ ആദ്യ​ ട്രെയിന്‍ രാത്രി 9.30ന്​ ഒാടിത്തുടങ്ങും.

സൗദിയിലെ ആദ്യത്തെ മുഴുനീള രാത്രികാല ട്രെയിന്‍ ഗതാഗതത്തിനാണ് ഇതോടെ തുടക്കമാകുന്നത്​​. റിയാദില്‍ നിന്ന്​ രാത്രി 9.30ന്​ പുറപ്പെടുന്ന വണ്ടി ഏഴ്​ മണിക്കൂറും 50 മിനുട്ടുമുള്ള ദൂരം പിന്നിട്ട്​ അല്‍ജൗഫില്‍ പുലര്‍ച്ചെ 5.20നാണ്​ എത്തുക.

ഇകണോമിക്​ ക്ലാസില്‍ 220 റിയാലും ബിസിനസ്​ ക്ലാസ്​ 315 റിയാലുമാണ്​ ടിക്കറ്റ്​ നിരക്ക്​. എല്ലാ ​ബോഗികളിലും ബര്‍ത്ത്​ സൗകര്യമുണ്ട്​. 377 യാത്രക്കാരെ ഉള്‍ക്കൊള്ളും. ബുറൈദയിലേക്കും ഹാഇലിലേക്കും എല്ലാ ദിവസവും സര്‍വീസുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *