ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെ പിന്തുണച്ച് സിപിഎം. മന്ത്രി ജലീല്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയതായാണ് സൂചന.
ജലീലിനെതിരായ ആരോപണത്തില്‍ കഴമ്ബില്ല. നിയമനത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്നും പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെയെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
ജലീല്‍ പിതൃസഹോദര പുത്രനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് ജനറല്‍ മാനേജരായി നിയമിച്ചതെന്നാണ് ആരോപണം ഉയര്‍ന്നത്. യോഗ്യതയില്‍ ഇളവ് വരുത്തിയാണ് മന്ത്രി നിയമനം നടത്തിയതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് മന്ത്രിക്കെതിരെ ഉയര്‍ന്നത്. ഇതോടെ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.
