തിരുവനന്തപുംര: കെ.എം. ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് രംഗത്ത്. എം.വി. നികേഷ് കുമാര്‍ നേടിയ ഈ വിധി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വലിയ സന്തോഷമൊന്നും നല്‍കുന്നുണ്ടാവില്ലെന്ന് സുരേന്ദ്രന് പറഞ്ഞു.
പുറമേ വലിയ മതേതരനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പോലും പച്ചയായ വര്‍ഗീയത ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നത്. മഞ്ചേശ്വരത്ത് ഇതേ ലീഗിനെയാണ് സിപിഎം പിന്തുണക്കുന്നതെന്നുള്ളത് കാണാതിരുന്നു കൂടായെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
