കെ എം ഷാജിയ്‌ക്കെതിരായ ലഘുലേഖ; സിപിഎമ്മിനെ സംശയമുണ്ടെന്ന് കെ സുധാകരന്‍

കെ.എം.ഷാജിയുടെ ഫോട്ടോ പതിച്ച്‌ ഇറക്കിയ ലഘുലേഖയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എം ആണോയെന്ന് സംശയമുണ്ടെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തണണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് പെരിയയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം.ഷാജിയെ പോലുള്ള ഒരു നേതാവിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതില്‍ സങ്കടമുണ്ട്. വര്‍ഗീയവാദികളോട് സന്ധിയില്ലാ സമരം നടത്തുന്ന നേതാവാണ് ഷാജി. തിരഞ്ഞെടുപ്പ് കാലത്തും അതിന് മുന്‍പും പിന്‍പും ഷാജിയുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ഹൈക്കോടതിയുടെ ഉത്തരവ് അവസാനവാക്കല്ലെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *