മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ബലാത്സംഗം ചെയ്തു; സ്വകാര്യഭാഗത്ത് ഇരുമ്ബ് ദണ്ഡ് കുത്തികയറ്റി, ക്രൂരത!!

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ജമതാര ജില്ലയില്‍ നടന്നത് ഞെട്ടിപ്പിക്കുന്ന ക്രൂരത. മുന്‍ഭര്‍ത്താവും സുഹൃത്തുകളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പീഡന ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്ബ് ദണ്ട് കുത്തി കറ്റി. യുവതിക്ക് സംഭവിച്ചത് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുന്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്.

കാളിപൂജ കാണാന്‍ ബുധനാഴ്ച രാത്രി പോയപ്പോഴാണ് യുവതിയെ ബലാത്സംഗം ചെയ്തത്.മൂന്ന് പേര്‍ ചേര്‍ന്ന് ബലമായി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അടുത്ത ദിവസം രാവിലെ യുവതിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് നാരായണ്‍പൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടെ നിന്നും പിന്നീട് ജംതാര സദര്‍ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സയ്ക്കിടെയായിരുന്നു യുവതി മരിച്ചത്. ഒളിവില്‍ കഴിയുന്ന രണ്ട് പേര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം വ്യാപിച്ചിട്ടിട്ടുണ്ട്. ബലാത്സംഗം ചെയ്ത ശേഷം വളരെ ക്രൂരമായ രീതിയിലാണ് യുവതിയുടെ ശരീരത്തില്‍ അക്രമം അഴിച്ചുവിട്ടതെന്നാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *