ബസ്തര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗും അവരുടെ വ്യവസായികളായ ചങ്ങാതിമാരുടെ അനുമതിയില്ലാതെ ഒന്നും ചെയ്യില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡ് കാങ്കര്‍ ജില്ലയിലെ പഖാഞ്ഞോറില് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയും രമണ്‍ സിംഗും ജനങ്ങള്‍ക്ക് കപടവാഗ്ദാനങ്ങളാണ് നല്കുന്നതെന്നു രാഹുല്‍ ആരോപിച്ചു. പ്രകൃതി വിഭവങ്ങള്‍കൊണ്ട് ബസ്തര്‍ സമ്ബന്നമാണ്. എന്നാല്‍ ഇവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഇതിന്റെ ആനുകൂല്യമെല്ലാം എത്തുന്നത് മോദിയുടേയും രമണ്‍ സിംഗിന്റെയും ചുരുക്കം ചില വ്യവസായ സുഹൃത്തുക്കള്‍ക്കാണെന്നും രാഹുല്‍ പറഞ്ഞു.
ഡല്‍ഹിയില്‍ മോദിക്ക് പത്തോ പതിനഞ്ചോ വ്യവസായ സുഹൃത്തുക്കളുണ്ട്. ഇതേപോലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് പത്തോപതിനഞ്ചോ വലിയ വ്യവസായ ചങ്ങാതിമാരുണ്ട്. ഇരുവരും ഈ ചങ്ങാതിമാരുടെ അനുമതി ഇല്ലാതെ ഒന്നും ചെയ്യില്ലെന്നും രാഹുല്‍ ആരോപിച്ചു.
