സംസ്ഥാനത്ത് വീണ്ടും ഓട്ടോ, ടാക്സി പണിമുടക്ക്; പതിനേഴ് മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓട്ടോ, ടാക്സി പണിമുടക്ക്. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് 17 മുതല്‍ ഓട്ടോ- ടാക്സി ജീവനക്കാര്‍ അനശ്ചിത കാല പണിമുടക്ക് നടത്തും. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്‌എംഎസ്, എസ്ടിയുസി, യുടിയു, ടിയുസിഐ, കെടിയുസി, ജെഡിയു തുടങ്ങി ഒമ്ബത് ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

Leave a Reply

Your email address will not be published. Required fields are marked *