ജമ്മു: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ സ്‌നിപ്പര്‍ ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. രജൗറി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലാണ് സംഭവമുണ്ടായത്. ശനിയാഴ്ച രാവിലെ 9.45നാണ് ആക്രമണമുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
കൊല്ലപ്പെട്ട ജവാന്‍റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം അക്‌നൂര്‍ സെക്ടറില്‍ പാക് സൈന്യം നടത്തിയ സ്‌നിപ്പര്‍ ആക്രമണത്തില്‍ ആര്‍മി പോര്‍ട്ടര്‍ ദീപക് കുമാര്‍ കൊല്ലപ്പെട്ടിരുന്നു. സെപ്റ്റംബറില്‍ ബിഎസ്‌എഫ് ജവാനും ഇതേരീതിയില്‍ കൊല്ലപ്പെട്ടിരുന്നു.
