ഡി​വൈ​എ​സ്പി​യെ പി​രി​ച്ചു വി​ട​ണം; സ​ന​ലി​ന്‍റെ ഭാ​ര്യ​യ്ക്കു ജോ​ലി ന​ല്‍​കാ​നും ശി​പാ​ര്‍​ശ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ യു​വാ​വി​നെ കാ​റി​നു മു​ന്നി​ല്‍ ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഡി​വൈ​എ​സ്പി ബി. ​ഹ​രി​കു​മാ​റി​നെ സ​ര്‍​വീ​സി​ല്‍ നി​ന്നു പി​രി​ച്ചു വി​ട​ണ​മെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ സ​ര്‍​ക്കാ​രി​നു റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

കൊ​ല്ല​പ്പെ​ട്ട സ​ന​ല്‍​കു​മാ​റി​ന്‍റെ ഭാ​ര്യ​യ്ക്കു സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു വൈ​കാ​തെ സ​മ​ര്‍​പ്പി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ ഡി​ജി​പി ചൂ​ണ്ടി​ക്കാ​ട്ടും. ജോ​ലി ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ഒ​ട്ടേ​റെ ഫ​യ​ലു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​തി​നാ​ല്‍ റി​പ്പോ​ര്‍​ട്ട് വൈ​കു​ന്ന​ത്. അ​ടു​ത്ത മ​ന്ത്രി​സ​ഭ​യി​ല്‍ ജോ​ലി ന​ല്‍​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണു വി​വ​രം.

അ​തി​നി​ടെ ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​നെ​തി​രേ പ​രാ​തി വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​ഘ​ത്തെ വി​പൂ​ലീ​ക​രി​ക്ക​ണ​മെ​ന്നും ഡി​ജി​പി, ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണു സൂ​ച​ന.

Leave a Reply

Your email address will not be published. Required fields are marked *