ജ​ഡ്ജി​മാ​രു​ടെ ഒ​ഴി​വ് നി​ക​ത്താ​ന്‍ തീ​വ്ര​ശ്ര​മം; കൊ​ളീ​ജി​യം ചേ​ര്‍​ന്ന​ത് ആ​റു ത​വ​ണ

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം കോ​ട​തി​യി​ലെ​യും ഹൈ​ക്കോ​ട​തി​ക​ളി​ലെ​യും ജ​ഡ്ജി​മാ​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 30 ദി​വ​സ​ത്തി​നി​ടെ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം യോ​ഗം ചേ​ര്‍​ന്ന​ത് ആ​റ് ത​വ​ണ.

ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​നു ചീ​ഫ് ജ​സ്റ്റീ​സ് ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ നാ​ലു സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രെ​യും 29 ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രെ​യും നി​യ​മി​ക്കു​ന്ന​തി​നു​ള്ള ശി​പാ​ര്‍​ശ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു കൈ​മാ​റു​ക​യും ചെ​യ്തു. ചീ​ഫ് ജ​സ്റ്റീ​സ്, ജ​സ്റ്റീ​സു​മാ​രാ​യ മ​ദ​ന്‍ ബി. ​ലോ​കു​ര്‍, കു​ര്യ​ന്‍ ജോ​സ​ഫ്, എ.​കെ. സി​ക്രി, എ​സ്.​എ. ബോ​ബ്ഡെ എ​ന്നി​വ​രാ​ണ് സു​പ്രീം കോ​ട​തി കൊ​ളീ​ജി​യ​ത്തി​ലെ അം​ഗ​ങ്ങ​ള്‍.

ഒ​ക്ടോ​ബ​ര്‍ 30നു ​ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശ്, പാ​റ്റ്ന, ഗു​ജ​റാ​ത്ത്, ത്രി​പു​ര ഹൈ​ക്കോ​ട​തി​ക​ളി​ലെ ചീ​ഫ് ജ​സ്റ്റീ​സു​മാ​രെ നി​യ​മി​ക്കാ​നു​ള്ള ശി​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്നു. ഈ ​ശി​പാ​ര്‍​ശ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി​യ​തും ച​രി​ത്ര​ത്തി​ലി​ടം നേ​ടി. കേ​ര​ളാ ഹൈ​ക്കോ​ട​തി​യി​ലേ​ക്കു സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ര്‍​ശ ചെ​യ്ത അ​ഞ്ചു പേ​രി​ല്‍ നാ​ലു പേ​രു​ടെ നി​യ​മ​ന​മാ​യ​തും ഈ ​കാ​ല​യ​ള​വി​ലാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *