കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ ആക്രമണം: പൊലീസില്‍ പരാതി നല്‍കി

കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി അടക്കമുള്ളവരാണ് തങ്ങളെ ആക്രമിച്ചുവെന്ന് കാണിച്ച്‌ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനി റാണ വിഎസിനും സാമൂഹ്യപ്രവര്‍ത്തക സജ്‌ന ഷാജിക്കുമാണ് അക്രമികളുടെ മര്‍ദ്ദനമേറ്റത്.

പാലാരിട്ടത്തുവെച്ച്‌ ഇവരോട് അപമര്യാദയായി പെരുമാറിയയാള്‍ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയില്‍ പറയുന്നു. യൂബര്‍ ഈറ്റ്‌സില്‍ ജോലി ചെയ്യുന്ന ഒരാള്‍ വന്ന് നിങ്ങളെ നാളെ മുതല്‍ പകല്‍ പോലും ഇവിടെ നടക്കാന്‍ അനുവദിക്കില്ല എന്നും ഭീഷണിപ്പെടുത്തിയതായി ഇവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *