സനല്‍ കുമാറിന്‍റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി

തിരുവനന്തപുരം: സനല്‍ കുമാറിന്‍റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി ആരോപിച്ചു .സിബിഐ കേസ് അന്വേഷണം നടത്തണം എന്ന് സനല്‍ കുമാറിന്റെ കുടുംബം ആവശ്യപ്പെട്ടു കൊണ്ട് നാളെ ഹൈ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്യും .മുഖ്യമന്ത്രിക്ക് സനലിന്‍റെ കുടുംബം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു .

കുടുംബം ഹൈക്കോടതിയിയെ സമീപിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാവാത്തതിന്റെ പശ്ചാത്തലത്തിലാണ് .മക്കളോടൊപ്പം മരണം വരെ സനല്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് മരം ചെയ്യുമെന്നും സനലിന്‍റെ ഭാര്യ വിജി അറിയിച്ചിരുന്നു .അറസ്റ് വൈകുന്നതിന് അനുസരിച്ച്‌ സെക്രട്ടറിയേറ്റിലേക്ക് സത്യാഗ്രഹ സമരം നടത്തുമെന്നും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *