മലപ്പുറം : ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വീടുകളിലെത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിച്ച,് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അഭ്യര്‍ഥിച്ചു. വീട്ടിലുള്ള മുഴുവന്‍ അംഗങ്ങളുടെയും വിവരങ്ങള്‍(പേര്, ജനനതീയതി, വയസ്സ്, ജോലി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ), മരണപ്പെട്ടവര്‍, സ്ഥാനം മാറിപോയവര്‍, പുതിയ അംഗങ്ങള്‍, പുതുതായി ജനിച്ച കുട്ടികള്‍, കുടുംബാംഗങ്ങളുടെ ആധാര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. വിവരങ്ങള്‍ മുന്‍കൂറായി തയ്യാറാക്കി വെച്ച് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നല്‍കാനും ഗൃഹനാഥര്‍ ശ്രമിക്കണം. വിവരശേഖരണത്തിനായി ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പൊതുജനങ്ങള്‍ ഉറപ്പു വരുത്തണം.
