ഓട്ടിസം ശില്‍പശാല

തിരുവനന്തപുരം : ഓട്ടിസം സംബന്ധിച്ച പ്രശ്‌നങ്ങള്‍ മനസിലാക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനുമായി വിഷന്‍ ഷെയറിംഗ് ശില്‍പശാല സംഘടിപ്പിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളും ഈ മേഖലയിലെ വിദഗ്ധരും ശില്പശാലയില്‍ പങ്കെടുത്തു. നാഡീവ്യൂഹ സംബന്ധമായ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും യോജ്യമായ ഇടപെടല്‍ നടത്തുന്നതിനുമായി എല്ലാ ജില്ലകളിലും ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും. സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഷാജഹാന്‍, ഡയറക്ടര്‍ ജിതേന്ദ്രന്‍, സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റീസ് പ്രൊജക്ട് ഡയറക്ടര്‍ ഡോ.ടി.പി.അഷ്‌റഫ്, ഡോ.എം.കെ.ജയരാജ്, ജില്ലാ ഓഫീസര്‍ ബിന്ദു ഗോപിനാഥ് സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *