സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശാ​ഖാ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ ആ​ര്‍​എ​സ്‌എ​സ് ശാ​ഖ​ല​യി​ല്‍ പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന​പ​ത്രി​ക​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ഗ്ദാ​ന​മു​ള്ള​ത്.

സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ ശാ​ഖ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ശാ​ഖ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ശി​വ​രാ​ജ്സിം​ഗ് ചൗ​ഹാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​നു​മ​തി റ​ദ്ദു ചെ​യ്യു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​യു​ന്നു. 12 വ​ര്‍​ഷം മു​ന്പാ​ണ് ശാ​ഖ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​ത്.

പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ​രാ​മ​ര്‍​ശം ബി​ജെ​പി ഏ​റ്റു​പി​ടി​ച്ച​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ചി​ദം​ബ​രം രം​ഗ​ത്തെ​ത്തി. ആ​ര്‍​എ​സ്‌എ​സ് രാ​ഷ്ട്രീ​യ സം​ഘ​ട​ന​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ശാ​ഖ​യി​ല്‍ പോ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു പ​റ​ഞ്ഞാ​ല്‍ അ​തി​ല്‍ തെ​റ്റു​പ​റ​യാ​നി​ല്ലെ​ന്നും ചി​ദം​ബ​രം വ്യ​ക്ത​മാ​ക്കി. ജീ​വ​ന​ക്കാ​ര്‍​ക്ക് സ​ര്‍​ക്കാ​രി​നോ​ടാ​ക​ണം കൂ​റെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *