അഞ്ചു വയസ്സുകാരിയെ മൂന്നാം ക്ലാസ്സുകാരനായ വിദ്യാര്‍ത്ഥി പീഡിപ്പിച്ചതായി പരാതി; രക്തത്തില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗസ്സിയാബാദ്: മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി അഞ്ച് വയസുകാരിയെ വിജനമായ സ്ഥലത്തുകൊണ്ടുപോയി പീഡനത്തിനിരയാക്കിയതായി പരാതി. ഉത്തര്‍ പ്രദേശിലെ ഗസ്സിയാബാദില്‍ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. 11കാരനായ കുട്ടി പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടു പോയി പീഡിപ്പിച്ചതായാണ് പരാതി.

പെണ്‍കുട്ടിയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെയാണ്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *