ബന്ധു നിയമന വിവാദത്തില്‍ സര്‍ക്കാര്‍ ആവശ്യത്തിനുള്ള വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തില്‍ കൂടുതല്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം അത് കൊണ്ടുവരട്ടെ എന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു .സര്‍ക്കാര്‍ ഈ വിഷയത്തില്‍ ആവശ്യത്തിന് വിശദീകരണം നല്‍കിയിട്ടുണ്ട് എന്നും ഇനി ഏതെങ്കിലും ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കില്‍ അത് സഭയില്‍ ചര്‍ച്ച ചെയ്യാം എന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി .

ഭരണഘടനയെ അനുസരിക്കാന്‍ എല്ലാപേരും ബാധ്യസ്ഥരാണ് എന്നും വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ നിയമത്തിന്‍റെ വഴിക്ക് നടക്കട്ടെയെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *