ശ​ബ​രി​മ​ല: റി​വ്യൂ ഹ​ര്‍​ജി​ക​ള്‍ ചൊ​വ്വാ​ഴ്ച ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി​യി​ക്കെ​തി​രേ സ​മ​ര്‍​പ്പി​ച്ച റി​വ്യൂ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ക.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജ​ഡ്ജി​മാ​രു​ടെ ചേം​ബ​റി​ലാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. വി​ധി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 48 ഹ​ര്‍​ജി​ക​ളാ​ണ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​ര്‍​ക്കോ ക​ക്ഷി​ക​ള്‍​ക്കോ ചേം​ബ​റി​ലേ​ക്കു പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *