തിരുവനന്തപുരം: ബന്ധുനിയമന വിവാദം അടഞ്ഞ ആദ്ധ്യായമെന്ന് മന്ത്രി കെ.ടി. ജലീല്‍. ബന്ധുവായ കെ.ടി. അദീബ് രാജി വച്ചതും തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും തമ്മില്‍ യാതൊരും വിധ ബന്ധവുമില്ല. രാജിയില്‍ തനിക്കൊരു പങ്കുമില്ല. രാജി തീരുമാനിച്ചത് അദീബ് തന്നെയാണ്. ഇതു വരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്ബില്ലാത്തത് കൊണ്ടാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
ബന്ധുനിയമന വിവാദത്തിനിടയില്‍ കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് ജനറല്‍ മാനേജര്‍ സ്ഥാനം രാജി വച്ചിരുന്നു. രാജി ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ചിരുന്നു. എന്നാല്‍ വിവാദം മന്ത്രിയുടെ ബന്ധു രാജി വച്ചതോടെ അവസാനിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറര്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
