ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയെ അവഹേളിച്ച സര്‍ക്കാര്‍ വനിതാ ഡോക്ടര്‍ക്കെതിരെ കേസ്

കുടയത്തൂര്‍: ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സര്‍ക്കാര്‍ വനിതാ ഡോക്ടര്‍ക്കെതിരെ കേസ്. കുടയത്തൂര്‍ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ദീപ ഷാജിക്കെതിരെയാണ് കോടതി ഉത്തരവ് പ്രകാരം കാഞ്ഞാര്‍ സി.ഐ കേസെടുത്തത്. ബി.ജെ.പി കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.യു. സിജുവിന്റെ പരാതിയിന്മേലാണ് കേസെടുത്തത്. നരേന്ദ്ര മോദിയെ അവഹേളിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്യുകയാണ് ഇവര്‍ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച്‌ ഇവരുടെ വസ്ത്രധാരണത്തെ ടോയ്ലറ്റിനോട് ഉപമിച്ച്‌ പരിഹസിക്കുന്ന രീതിയിലായിരുന്നു പോസ്റ്റ്. സിജു നല്‍കിയ പരാതി കാഞ്ഞാര്‍ എസ്.ഐ കോടതിയില്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മുട്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *