തിരുവനന്തപുരം: ദൈവത്തിന്‍റെ വിധി നടപ്പായെന്നും തനിക്ക് മറ്റൊന്നും പറയാനില്ലെന്നും സനലിന്‍റെ ഭാര്യ വിജി പ്രതികരിച്ചു. ഡിവൈഎസ്പി ഹരികുമാറിന്‍റെ മരണം സംബന്ധിച്ച വാര്‍ത്തയോടായിരുന്നു അവരുടെ പ്രതികരണം.
ഹരികുമാറിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനല്‍ മരിച്ച സ്ഥലത്ത് വിജിയും ബന്ധുക്കളും നാട്ടുകാരും രാവിലെ ഉപവാസ സമരം തുടങ്ങിയിരുന്നു. സമരം തുടങ്ങി അല്പ സമയത്തിനുള്ളിലാണ് ഡിവൈഎസ്പി ജീവനൊടുക്കിയ വാര്‍ത്ത എത്തിയത്. പിന്നാലെ വികാരാധീനയായ വിജി മാധ്യമങ്ങള്‍ മുന്നില്‍ കണ്ണീരോടെയാണ് ദൈവത്തിന്‍റെ വിധി നടപ്പായെന്ന് പ്രതികരിച്ചത്.
ഡിവൈഎസ്പി മരിച്ചുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഉപവാസ സമരം അവസാനിപ്പിച്ചു.ഡിവൈഎസ്പിക്ക് ഇത്ര ദിവസം ഒളിവില്‍ കഴിയാന്‍ അവസരമൊരുക്കിയവരെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
