ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ തടയും: കെ സുധാകരന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്‌ നേതാവ് കെ.സുധാകരന്‍ രംഗത്ത്. മണ്ഡല, മകരവിളക്ക് കാലത്ത് പ്രായപരിധി ലംഘിച്ച്‌ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ എത്തിയാല്‍ തടയുമെന്ന് സുധാകരന്‍ പറഞ്ഞു.

അതേസമയം, ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബഞ്ചിന്‍റെ വിധി നിലനില്‍ക്കുമെന്നും നിയമവശം ആലോചിച്ച്‌ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബാക്കിയുള്ള കാര്യങ്ങള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *