സു​പ്രീം കോ​ട​തി​യു​ടേ​ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം, ത​ല്‍​സ്ഥി​തി തു​ട​രും: എ.​കെ.​ബാ​ല​ന്‍

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ലെ സ​ത്രീ​പ്ര​വേ​ശ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സു​പ്രീം കോ​ട​തി വി​ധി​യോ​ടെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യു​ള്ള മ​ണ്ഡ​ല​കാ​ല​ത്തി​നു സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യെ​ന്നു മ​ന്ത്രി എ.​കെ.​ബാ​ല​ന്‍. പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ തു​റ​ന്ന കോ​ട​തി​യി​ല്‍ കേ​ള്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​നാ​ല്‍ ത​ല്‍​സ്ഥി​തി തു​ട​രു​മെ​ന്നും സു​പ്രീം കോ​ട​തി​യു​ടേ​ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി സ്റ്റേ ​ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും മു​ന്‍ വി​ധി പ്രാ​ബ​ല്യ​ത്തി​ല്‍​നി​ല്‍​ക്കു​ന്നു എ​ന്നാ​ണ് അ​ര്‍​ഥ​മെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സു​പ്രീം കോ​ട​തി ന​ട​പ​ടി​യോ​ടു പ്ര​തി​ക​രി​ച്ച​ത്. പു​ന​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കാ​മെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തി​ല്‍ മ​റ്റെ​ന്തെ​ങ്കി​ലും അ​ര്‍​ഥ​മു​ണ്ടോ​യെ​ന്ന​തു സം​ബ​ന്ധി​ച്ചു സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​മെ​ന്നും നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ലി​ച്ച്‌ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ടു​ത്ത ജ​നു​വ​രി 22-നാ​ണ് സു​പ്രീം കോ​ട​തി പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. മ​ണ്ഡ​ല​കാ​ല​ത്തി​നു മു​ന്പ് ഹ​ര്‍​ജി​ക​ളി​ല്‍ തീ​ര്‍​പ്പു​ണ്ടാ​വി​ല്ലെ​ന്ന് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​യി. വി​ധി സ്റ്റേ ​ചെ​യ്യു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *