കേ​ന്ദ്ര​ത്തി​നു രാ​മ​ക്ഷേ​ത്രം പ്ര​ധാ​നം, ക​ര്‍​ഷ​ക​ര​ല്ലെ​ന്ന് ശ​ര​ത് പ​വാ​ര്‍

മും​ബൈ: കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​വു​മാ​യി എ​ന്‍​സി​പി നേ​താ​വ് ശ​ര​ത് പ​വാ​ര്‍. ശ​രി​യാ​യ കാ​ര്‍​ഷി​ക ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ പ്ര​ധാ​ന​പ​രി​ഗ​ണ​ന രാ​മ​ക്ഷേ​ത്ര​മാ​ണെ​ന്നും ക​ര്‍​ഷ​ക​ര​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യെ തി​രി​ച്ചു​വി​ടു​ക​യാ​ണ്. വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​ത് അ​ട​ക്കം ക​ര്‍​ഷ​ക​ര്‍​ക്കാ​യി ശ​രി​യാ​യ ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്നം ഇ​ന്ന് ച​ര്‍​ച്ച അ​ല്ലാ​താ​യി​രി​ക്കു​ന്നു. അ​തി​നു പ​ക​രം രാ​മ​ക്ഷേ​ത്ര​മാ​ണ് ച​ര്‍​ച്ച​യി​ലേ​ക്കു വ​ന്നി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ല്‍. ഇ​തു നാം ​മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ശ​ര​ത് പ​വാ​ര്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *