ശബരിമല പാസ് വിഷയത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി

കൊച്ചി:ശബരിമല പാസ് വിഷയത്തില്‍ ഹൈക്കോടതി. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്ന് ഹര്‍ജിക്കാരോട് കോടതി പറഞ്ഞു. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനം കൊണ്ടുവന്നത്. ഇത് തെറ്റാണെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിരശീലയ്ക്ക് പിന്നിലിരുന്ന് ചിലര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടാകും. അത് തടയണമെന്നും കോടതി നിര്‍ദേശിച്ചു.

പാര്‍ക്കിങ് ഉറപ്പാക്കാന്‍ മാത്രമാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ നാട്ടില്‍ നിന്നാണ് പാസ് വാങ്ങേണ്ടത്. മറ്റ് ഒരു ഉദ്ദേശവും പാസ് ഏര്‍പ്പെടുത്തിയതില്‍ ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *