തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ ഒഴിവിലേക്ക് അഡ്വ. പാറവിള എന്‍ വിജയകുമാര്‍ മല്‍സരിക്കും. ഇടതു സ്ഥാനാര്‍ത്ഥിയായാണ് വിജയകുമാര്‍ മല്‍സരിക്കുക. വിവരാവകാശ കമ്മിഷന്‍ മുന്‍ സെക്രട്ടറിയായ വിജയകുമാര്‍, സിപിഎമ്മിന്റെ പോഷക സംഘടനയായ പട്ടിക ജാതി ക്ഷേമ സമിതിയുടെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റാണ്.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറിയുമായിരുന്നിട്ടുണ്ട് വിജയകുമാര്‍. സിപിഎം പ്രതിനിധിയായിരുന്ന കെ രാഘവന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഒഴിവ് വന്നത്. പട്ടികജാതി സംവരണ വിഭാഗത്തിലാണ് ഒഴിവ്. 29 -നാണ് തിരഞ്ഞെടുപ്പ്. നിയമസഭയിലെ ഹിന്ദു എം.എല്‍.എ.മാരാണ് അംഗത്തെ തിരഞ്ഞെടുക്കേണ്ടത്.
