ശനിയാഴ്ച ശബരിമലയില്‍ എത്തും; സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കുന്നതിനായി സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ശനിയാഴ്ച ശബരിമലയില്‍ എത്തുമെന്നും അവര്‍ അറിയിച്ചു. മറ്റ് 7 സ്ത്രീകളും ഇവര്‍ക്കൊപ്പമുണ്ടാകും.

അതേസമയം, ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ ദേവസ്വം ബോര്‍ഡിന് വിലക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചു.
യുവതീപ്രവേശനം നടപ്പാക്കുകയാണ് ബോര്‍ഡിന് മുന്നിലുള്ള പോംവഴിയെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ചന്ദര്‍ ഉദയ സിങ്ങാണ് ദേവസ്വം ബോര്‍ഡിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എത്തിയ വിധി കൂടുതല്‍ വ്യക്തത വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *