തിരുവനന്തപുരം: സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എകെജി സെന്ററിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
യുവതീപ്രവേശന വിഷയത്തില്‍ കോടതിയില്‍ സാവകാശം ചോദിക്കാന്‍ സാധിക്കില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.
