എന്നും എപ്പൊഴും കയറിവരാവുന്ന എന്റെ കുടുംബവീടാണ് കോഴിക്കോട്, വിടപറഞ്ഞ് ജോസേട്ടന്‍

കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ജനകീയനായ കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ക്ക് പകരമായി വന്ന യു.വി.ജോസും പടിയിറങ്ങുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷക്കാലം കോഴിക്കോടിന്റെ നന്മയെ അടുത്തറിഞ്ഞ് ജോസേട്ടനായിമാറിയ യു.വി.ജോസ് കളക്ടറുടെ കസേരയൊഴിയുമ്ബോള്‍ ഫേസ്ബുക്കില്‍ കുറിച്ച വിടവാങ്ങല്‍ കുറിപ്പ് വൈറലാവുകയാണ്. കോഴിക്കോടിന്റെ നന്മയും സ്‌നേഹവും ആവോളം അറിയാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും, തന്റെ ഔദ്യോഗിക ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം പറയുന്നു.

കളക്ടറായി ചുമതല ഏറ്റെടുത്തതിന്റെ രണ്ടാം നാളില്‍ മിഠായിത്തെരുവിലെ തീപിടുത്തത്തിന്റെ രൂപത്തില്‍ തുടങ്ങിയ വെല്ലുവിളികള്‍ ഓഖി, കരിഞ്ചോലമല ഉരുള്‍പ്പൊട്ടല്‍,നിപ്പ,പ്രളയം എന്നിങ്ങനെ ഒന്നിന് പിറകെ ഒന്നായി വന്നു. എന്നാല്‍ ഈ ദുരന്തങ്ങളെ നേരിടാന്‍ കോഴിക്കോടന്‍ മനസുകളുടെ സ്‌നേഹാര്‍ദ്രമായ ആഴവും ചങ്കുറപ്പും എന്നെ ധീരനായ കപ്പിത്താനായി നിലനിര്‍ത്തിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ഒരു പ്രളയത്തിനും പിഴുതെറിയാന്‍ കഴിയാത്തതാണ് കോഴക്കോട്ടെ നന്മമരങ്ങള്‍, പ്രിയപ്പെട്ടവരോട് വിട പറയാനുള്ള സമയമാണിത്. എന്നും എപ്പൊഴും കയറിവരാവുന്ന എന്റെ കുടുംബ വീടാണ് കോഴിക്കോട്. തനിക്ക് നല്‍കിയ പിന്തുണയും സ്‌നേഹവും തന്റ പിന്‍ഗാമിക്കും നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് അദ്ദേഹം വിടപറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *