പാസ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചയക്കില്ലെന്ന് എസ്പി യതീശ് ചന്ദ്ര

പത്തനംതിട്ട: പാസ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചയക്കില്ലെന്ന് എസ്പി യതീശ് ചന്ദ്ര. അത്തരം വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും പാസ് എടുത്ത് വരുന്നതാണ് കൂടുതല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു കാനനപാതയിലൂടെയുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങളുണ്ടാകുമെന്നും എസ്പി വ്യക്തമാക്കി.

ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്ബാശേരിയിലെത്തിയ തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നും ഡിജിപി അറിയിച്ചു.

അതേസമയം തൃപ്തി ദേശായിയെ ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ തന്നെ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *