കൊച്ചി: ശബരിമലയില്‍ പ്രവേശനത്തിന് ശ്രമിച്ച രഹന ഫാത്തിമയുടെ വീടാക്രമിച്ച കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം സ്വദേശി പ്രതി അജീഷിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
രഹന താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സ് ആക്രമിച്ച കേസിലെ പ്രതിയാണ് അജീഷ്. പതിനായിരം രൂപയുടെ നഷ്ടമാണ് ഈ ആക്രമണത്തില്‍ ഉണ്ടായതെന്നാണ് പോലീസ് കണക്കാക്കിയിരിക്കുന്നത്.
