കുട്ടികളുണ്ടാകാന്‍ പ്രത്യേക പൂജ ചെയ്യാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

മുംബൈ: ഒരു വര്‍ഷത്തിലധികമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു കൊണ്ടിരുന്ന ആള്‍ദൈവം ബം​ഗാളി ബാബ അറസ്റ്റില്‍‌. മഹാരാഷ്ട്രയിലെ വിരാറിലാണ് സംഭവം. 37 വയസ്സുള്ള വീട്ടമ്മയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഇയാളുടെ പീഡനത്തിനിരയായത്. പീഡനത്തെ എതിര്‍ത്തപ്പോഴെല്ലാം കുടുംബത്തില്‍ വലിയ അത്യാപത്ത് സംഭവിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടമ്മ വെളിപ്പെടുത്തുന്നു.
അജയ് ഹരിപദ് ചൗധരിയെന്ന ആളാണ് അറസ്റ്റിലായത്

പീഡനത്തിനിരയായ വീട്ടമ്മയ്ക്ക് വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായി കുട്ടികളില്ലായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍‌ ബാബയുടെ അടുത്തെത്തിയത്. കലിക മാതയ്ക്ക് അവരുടെ മേല്‍ വന്‍കോപം ഉണ്ടായതിനാലാണ് കുട്ടികളുണ്ടാകാത്തതെന്നും താന്ത്രിക വിധികള്‍ ചെയ്താല്‍ മാത്രമേ ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാകൂ എന്നും ബാബ വീട്ടമ്മയെ ധരിപ്പിച്ചിരിക്കുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി കഴിഞ്ഞ മെയ് 27 മുതല്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ ഇയാള്‍ വീട്ടമ്മയെ പീഡിപ്പിച്ചു.

ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ കലിക മാതാ അവരുടെയും കുടുംബത്തിന്റെയും മേല്‍ വന്‍ദുരന്തം ഉണ്ടാക്കുമെന്നായിരുന്നു ബം​ഗാളി ബാബയുടെ ഭീഷണി. പീഡനം സഹിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ധൈര്യം സംഭരിച്ച്‌ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതെന്ന് വീട്ടമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *