വിശ്വാസ്യത നഷ്‌ടപ്പെട്ടു; സിബിഐക്ക്‌ ആന്ധ്രപ്രദേശില്‍ വിലക്ക്‌

ഹൈദരാബാദ്‌:  മുന്‍കൂട്ടി അനുമതിയില്ലാതെ സിബിഐ ഉദ്യോഗസ്‌ഥര്‍ സംസ്‌ഥാനത്ത്‌ പ്രവേശിക്കരുതെന്ന്‌ ആന്ധ്രപ്രദേശ്‌ സര്‍ക്കാരിന്റെ ഉത്തരവ്‌. മുന്‍കൂര്‍ അനുമതി തേടാതെ സംസ്‌ഥാനത്തെ റെയ്‌ഡുകളും പരിശോധനകളും നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു. പുതിയ ഉത്തരവോടെ സംസ്‌ഥാനത്തിന്റെ അധികാരപരിധിക്കുള്ളില്‍ നടക്കുന്ന കേസുകളില്‍ സിബിഐക്ക്‌ ഇടപെടാനാവില്ല. അഴിമതി ആരോപണം മൂലം സിബിഐയുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടതാണ്‌ ഇത്തരമൊരു ഉത്തരവിറക്കാന്‍ കാരണമെന്ന്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്‌തമാക്കി.

സിബിഐക്ക്‌ പ്രകാരം ആന്ധ്രപ്രദേശ്‌ ആന്റി കറപ്‌ഷ്യന്‍ ബ്യൂറോ (എസിബി )ആണ്‌ റെയ്‌ഡുകളും മറ്റ്‌ പരിശോധനകളും നടത്തുക. സംസ്‌ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും പരിശോധന നടത്താന്‍ എസിബിക്ക്‌ അനുമതി നല്‍കിയിട്ടുണ്ട്‌.

സംസ്‌ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ പരിശോധന നടത്താല്‍ സിബിഐക്ക്‌ അനുമതിയുള്ളതാണ്‌. മുന്‍കൂര്‍ അനുമതി തേടേണ്ട കാര്യമില്ല. ആ അനുമതിയാണ്‌ ആന്ധ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *