വന്‍ ഭക്തജന തിരക്ക്; മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് വേണ്ടി ശബരിമല നട തുറന്നു.

അതേസമയം, ശബരിമല സന്ദര്‍ശിക്കാനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞു കൊണ്ട് നെടുമ്ബാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കണ്ടാലറിയാവുന്ന 250പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച മേഘലയില്‍ പ്രതിഷേധിച്ചതിനായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

ശബരിമല തീര്‍ത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്ബാശേരിയിലെത്തിയ തൃപ്തി ദേശായിയെ ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ തന്നെ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *