കോടതി ശരണം; വിധി നടപ്പാക്കാന്‍ സാവകാശം തേടി ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് സാ​വ​കാ​ശം തേ​ടി സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു. ബോ​ര്‍​ഡ് യോ​ഗ​ത്തി​നു ശേ​ഷം പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശ​നി​യാ​ഴ്ച​യോ തി​ങ്ക​ളാ​ഴ്ച​യോ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കും.

പ്ര​ള​യം മൂ​ല​മു​ള്ള പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തും വ​നം​ഭൂ​മി വി​ട്ടു​കി​ട്ടാ​ത്ത​തി​നാ​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യം ഒ​രു​ക്കാ​നാ​വാ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​വും ഹ​ര്‍​ജി ന​ല്‍​കു​ക. തു​ലാ​മാ​സ പൂ​ജ​യ്ക്കും ചി​ത്തി​ര ആ​ട്ട വി​ശേ​ഷ​ത്തി​നും ന​ട​തു​റ​ന്ന​പ്പോ​ള്‍ അ​ര​ങ്ങേ​റി​യ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളും കോ​ട​തി​യെ ധ​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​വ​കാ​ശ ഹ​ര്‍​ജി ന​ല്‍​കാ​ന്‍ വ്യാഴാഴ്ച രാ​ത്രി ചേ​ര്‍​ന്ന ദേ​വ​സ്വം ബോ​ര്‍​ഡ് യോ​ഗം ത​ത്വ​ത്തി​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *