ദേവസ്വംബോര്‍ഡിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പന്തളം കൊട്ടാരം

പത്തനംതിട്ട: സാവകാശ ഹര്‍ജി നല്‍കുവാനുള്ള ദേവസ്വംബോര്‍ഡിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. തന്ത്രി കുടുംബവും ദേവസ്വംബോര്‍ഡിന്റെ തീരുമാനത്തെ അംഗീകരിച്ചിരുന്നു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സാവകാശി ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നു. പറ്റുമെങ്കില്‍ നാളെ തന്നെ ഹര്‍ജി നല്‍കുമെന്നാണ് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞത്. ആചാരങ്ങളില്‍ വിട്ടു വീഴ്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയ്ക്കു നേരെ പ്രതിഷേധം ശക്തമായിരുന്നു. തൃപ്തി ദേശായിയെ തടഞ്ഞു കൊണ്ട് നെടുമ്ബാശേരി വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.കണ്ടാലറിയാവുന്ന 250പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച മേഘലയില്‍ പ്രതിഷേധിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *