കൊച്ചി: നാമജപപ്രതിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്താതെ മടങ്ങുകയാണെന് തൃപ്തിദേശായി. ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാന്‍ താല്‍പര്യമില്ല. പ്രതിഷേധക്കാരെ ഭയന്നല്ല പോകുന്നത്. ഹോട്ടലുകളെ സമീപിച്ചെങ്കിലും മുറികള്‍ തരാന്‍ ആരും തയ്യാറായില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.
