ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും; 7 പേരെ തിരിച്ചയച്ചു

സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ പൊലീസ് നിര്‍ദേശം. സംശയം തോന്നിയ 7 പേരെ പൊലീസ് തിരിച്ചയച്ചു.

ഇതിനിടെ ശബരിമലയിലെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താന്‍ ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

അതേസമയം, ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടു എന്നും കേന്ദ്ര സേനയെ ഇറക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *