ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികല പൊലീസ് സ്റ്റേഷനില്‍ ഉപവാസം ആരംഭിച്ചു; അയ്യപ്പനെ കണ്ട ശേഷമേ മടങ്ങു

റാന്നി: അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികല പൊലീസ് സ്റ്റേഷനില്‍ ഉപവാസം ആരംഭിച്ചു.ശബരിമലയിലെത്തി അയ്യപ്പനെ കണ്ട ശേഷം മാത്രമേ മടങ്ങു എന്ന നിലപാടിലാണ് അവര്‍. അതിന് അവസരമൊരുക്കണമെന്ന് ശശികല പൊലീസിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഉപവാസം തുടരുമെന്നാണ് ശശികല പറയുന്നത്. ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ റാന്നി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. നൂറോളം പേരാണ് നാപജപ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ശശികലയെ വിട്ടയക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം. കൂടുതല്‍ പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *