ശ​ബ​രി​മ​ല: പ്ര​തി​ഷേ​ധ​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കും; നേ​താ​ക്ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ന്ന​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച്‌ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു പോ​ലീ​സ് നേ​തൃ​ത്വം നി​ര്‍​ദേ​ശം ന​ല്‍​കി.

പ്ര​തി​ഷേ​ധ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്ന​ത്. വേ​ണ്ടി​വ​ന്നാ​ല്‍ ഇ​വ​രെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ എ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

നി​ല​വി​ല്‍ സ​ന്നി​ധാ​ന​വും പ​രി​സ​ര​വു​മെ​ല്ലാം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ​ങ്കി​ലും കൂ​ടു​ത​ല്‍ നേ​താ​ക്ക​ളെ​ത്തി​യാ​ല്‍ സം​ഘ​ര്‍​ഷ സാ​ധ്യ​ത​യെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ശ​ബ​രി​മ​ല​യി​ല്‍ സ​ന്നി​ധാ​ന​ത്തേ​ക്കെ​ത്താ​ന്‍ ശ്ര​മി​ച്ചാ​ല്‍ ത​ട​ഞ്ഞു തി​രി​ച്ച​യ​യ്ക്കാ​നും വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ല്‍ അ​റ​സ്റ്റ് ചെ​യ്യാ​നു​മാ​ണ് തീ​രു​മാ​നം.

ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​ഷേ​ധി​ക്കാ​നാ​യി വ​രു​ന്ന നേ​താ​ക്ക​ളെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ര്‍​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച്‌ എ​ല്ലാ ദി​വ​സ​വും റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും ഡി​ജി​പി നി​ര്‍​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *