മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് വി. മുരളീധരന്‍

കോഴിക്കോട്: ശബരിമലയിലെ പോലീസ് നടപടികളില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് ബിജെപി നേതാവും എംപിയുമായി വി. മുരളീധരന്‍ അറിയിച്ചു.

തിങ്കളാഴ്ച മുഖ്യമന്ത്രി കോഴിക്കോട്ട് പങ്കെടുക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് കെ​യു​ഡ​ബ്ല്യു​ജെ സംസ്ഥാന പ്രസിഡന്‍റിന് അയച്ച കത്തില്‍ വി. മുരളീധരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *